2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

*പ്രണയലേഖനം*


"നല്ല പ്രണയലേഖനം ക്ഷണിക്കുന്നു " പരസ്യം കൊള്ളാം .ഞാനും ഓന്നു ശ്രമിച്ചു നോക്കി .പക്ഷെ എവിടെ തുടങും ,അവസാനം തിരുമാനിച്ചു അവള്‍ക്ക് ആദ്യമായ് കൊടുത്ത പ്രണയലേഖനം നത്തില്‍ നിന്ന് തന്നെ തുടങാം .ഒരുപാടെഴുതി,പ്രണയത്തെ കുറിച്ച് .ജീവിതത്തെ കുറിച്ച് .വേദനയെ കുറിച്ച് .എഴുതി കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു വേദന .നഷ്ട്ടപെട്ടു പോയ പ്രണയത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഹൃദയത്തില്‍ മുള്ളുകള്‍ കുത്തി കയറുന്നത് പോലെ .കത്തി തിരാറായ മെഴുകുതിരി യുടെ വെളിച്ചത്തില്‍ ഓന്നു കൂടെ വായിച്ചു .അക്ഷരങള്‍ മായുന്നതുപോലെ ഒന്നും കാണാന്‍ ക്ഴിയുന്നില്ല .കണ്ണുകള്‍ നനയുന്നു .രാവിലെ പട്ടണത്തില്‍ എത്തി .പട്ടണത്തിലെ ആളുകള്‍ എല്ലാവരും പരിഷ്ക്കാരികള്‍ ആയിരിക്കുന്നു .എല്ലാവരും കറുത്ത കണ്ണട വെച്ചിരിക്കുന്നു .കുറെ നേരുത്തെ അലച്ചിലിന് ശേഷം പത്രം ഓഫീസ് കണ്ടുപിടിച്ചു .ഓഫിസിലെക്ക് കടന്നു ചെന്നപ്പോള്‍ .കണ്ണട വെച്ച മുന്നുപേര്‍ ഉണ്ടായിരിന്നു .കാര്യം പറഞ്ഞപ്പോള്‍ ഒരു നീരസത്തോടെ അവര്‍ പരസ്പ്പരം നോക്കി .ഞാന്‍ പ്രണയലേഖനം അവര്‍ക്ക് കൊടുത്തു .ഒന്നാമത്തെ ആള്‍ പറഞ്ഞു ഇതില്‍ പ്രണയ മില്ല .ഇതില്‍ അക്ഷരങ്ങള്‍ക്ക് നിറം ഇല്ലന്ന് രണ്ടാമന്‍ .മുന്നാമത്തെ ആള്‍ ഒരു യുവതി ആയിരിന്നു .ഈ പ്രണയത്തിനെ ജീവന്‍ ഇല്ലത്രെ .അവരും കൈ ഒഴിഞ്ഞു .തിരിച്ച് നാട്ടിലേക്കുള്ള വണ്ടി യില്‍ ഇരിക്കുപോള്‍ ഞാന്‍ ഓര്‍ത്തു .എന്‍ന്റെ പ്രണയം മരിച്ചിരിക്കുന്നു .ഞാന്‍ പ്രണയലേഖനം വലിച്ചു കീറി പുറത്തേക്ക് എറിഞ്ഞു .കാഴ്ചകള്‍ക്ക് ഒരു മങ്ങള്‍ .കണ്ണുകള്‍ നിറഞ്ഞു വരുന്നു .പെട്ടന്ന് ഞാന്‍ പട്ടണത്തില്‍ നിന്ന് വാങ്ങിയ കറുത്ത കണ്ണട വെച്ചു . .ഇപ്പോള്‍ എനിക്ക് കാഴ്ചകള്‍ കാണാം .ഞാനും ഒരു പരിക്ഷ്ക്കാരി ആകാന്‍ ശ്രമം തുടങി ....................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ