2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

സ്വപ്നങ്ങള്‍ വില്‍ക്കുന്നവര്‍ .....


രാമേട്ടന്‍ ഹൃദയം തുറക്കുക എന്നോട് മാത്രമാണ് .കാരണം എഴുതാനും വായിക്കാനും അറിയാത്ത രാമേട്ടന് കത്തുകള്‍ എഴുതുന്നതും വായിച്ചു കേള്‍പ്പിക്കുന്നതും ഞാനാണ് .ഈ ഫ്ലാറ്റിന്‍റെ കാവല്‍ ക്കാരനായി രാമേട്ടന്‍ ജോലി ചെയ്യാന്‍ തുടങ്ങിയട്ടു 25 വര്‍ഷമായി .ഭാര്യയുടെ കത്ത് വരുന്നദിവസം രാമേട്ടനെ കണ്ടാലറിയാം .എന്തൊരു സന്തൊഷമാണന്നൊ ആ മുഖത്ത്‌ . രാമേട്ടന് നാട്ടില്‍ ഭാര്യയും ഒരു മകളും മാത്രമേ ഉള്ളു .മകളെ കുറിച്ചു പറയുമ്പോള്‍ രാമേട്ടന് ആയിരം നാവാണ് .പത്താം ക്ലാസ്സില്‍ നല്ലമാര്‍ക്കൊടെ ജയിച്ചമകളെ ഒരു സര്‍ക്കര്‍ ജോലിക്കാരി ആക്കണം എന്നാണ് രാമേട്ടന്റെ ആഗ്രഹം .ഫ്ലാറ്റ് ഉടമയുടെ ക്രുരമായ പെരുമാറ്റം സഹിച്ച് ഈ മണലാരണ്യത്തില്‍ ജീവിക്കുന്ന രാമേട്ടന്റെ സ്വോപനങ്ങള്‍ മകളിലാണ് .നാല് വര്‍ഷം കു‌ടുപോഴാണ് രാമേട്ടന്‍ നാട്ടില്‍ പോകുക .രാമേട്ടന്റെ ശമ്പളം വീട്ടുചെലവിനും മകളുടെ പഠിത്തത്തിനും തികയുന്നില്ല എന്നാണ് ഭാര്യയുടെ പരാതി . മകള്‍ക്ക് ഇപ്പോള്‍ പുതിയ ഒരു ആഗ്രഹം വന്നിരിക്കുന്നു .അവള്‍ക്ക് അഭിനയം പഠിക്കണം . അത് വായിച്ചു കേള്‍പ്പിക്കുമ്പോള്‍ രാമേട്ടന്റെ മുഖത്തെ ഭാവ വെത്യാസം ഞാന്‍ ശ്രദ്ധിച്ചിരിന്നു .അവളുടെ കൂടെ പഠിച്ച കുട്ടി ഇപ്പോള്‍ സീരിയലില്‍ അഭിനയിക്കുന്നു നല്ല പണവും സമ്പാദിക്കുന്നു അത്രെ . ഭാര്യയുടെ നിരന്തരമായ അഭ്യര്‍ഥനയും മകളുടെ നിരാഹാര സമരവും ചേര്‍ന്നപ്പോള്‍ രാമേട്ടന്‍ മനസില്ല മനസോടെയാണ് പട്ടണത്തിലെ ഒരു സ്ഥാപനത്തില്‍ അഭിനയം പഠിക്കാന്‍ ചേര്‍ത്തത് .പിന്നീട് വന്ന കത്തുകളിലെ മകളുടെ സ്വോഭാവത്തിലെ മാറ്റം രാമേട്ടനെ വല്ലാതെ വേദനിപ്പിക്കുന്നുടയിരിന്നു .ഓഫീസ്സിലെ ഒരു തിരക്കുപിടിച്ച ദിവസത്തിനിടയില്‍ ആണ് രാമേട്ടന്റെ ഭാര്യ എന്‍റെ ഫോണിലേക്ക് വിളിച്ചത് .കഴിഞ്ഞ ദിവസം മുതല്‍ മകളെ കാണാന്‍ ഇല്ലത്രെ .അവരുടെ സംസാരത്തിലെ വിഷ്മത്തെക്കള്‍ രാമേട്ടനോട്‌ ഇത് എങ്ങനെ പറയും എന്ന വിഷമമായിരിന്നു എനിക്ക് . രാമേട്ടനെ വിളിച്ചിരുത്തി അത് പറയുമ്പോള്‍ അദേഹത്തിന്റെ വിറയ്ക്കുന്ന കൈകളില്‍ ഞാന്‍ മുറുക്കി പിടിച്ചിരുന്നു .ഒരു വിധത്തില്‍ അദ്ദേഹത്തെ പറഞ്ഞു സമാധാനിപ്പിച്ച് ഞാന്‍ എന്‍റെ റുമിലെക്ക് പോയി. ടെലിവിഷനില്‍ ഒരു വാര്‍ത്താ ചാനില്‍ ഒരു ഫ്ലാഷ് ന്യൂസ് .നാട്ടില്‍ പട്ടണത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും നാല് ചെരുപ്പക്കാരയൂം ഒരു പെണ്‍കുട്ടിയെയും പോലീസ് അറസ്റ്റു ചെയുന്ന രംഗം .ഞാന്‍ ഒന്നു കൂടെ നോക്കി .എനിക്ക് വിശ്വസിക്കാന്‍ കഴിയുനില്ല.രാമേട്ടന്റെ കത്തുകളിളുടെ കണ്ട അദേഹത്തിന്റെ മകള്‍ ..... ഈശ്വോരാ ഞാന്‍ ഇത് എങ്ങനെ പറയും രാമേട്ടനോട്‌ .ഈ രാത്രിയില്‍ എനിക്ക് അതിന് കഴിയില്ല .രാവിലെ ഉറക്കമുണര്‍ന്നു ഞാന്‍ ആദ്യം പോയത് രാമേട്ടനെ കാണാന്‍ ആയിരിന്നു. പക്ഷെ രാമേട്ടന്‍ അവിടെ ഉണ്ടയിരിന്നില്ല .പുലര്‍ച്ചെ കുഴഞ്ഞു വീണു കിടന്ന രാമേട്ടനെ ആരോ ഹോസ്പിറ്റലില്‍ അക്കിയത്രേ .ഞാന്‍ ഹോസ്പിറ്റലില്‍ ചെന്നു രാമേട്ടനെ കാണുമ്പൊള്‍ അദേഹം നല്ല ഉറക്കംമായിരിന്നു .ഞാന്‍ ഡോക്ടരരോടെ തിരക്കിയപ്പോള്‍ .ഒരു ഭാഗം തളര്‍ന്നു പോയന്നു പറഞ്ഞു .എനിക്ക് വിശ്വസിക്കാന്‍ കഴിയുനില്ല.ഞാന്‍ വീണ്ടും രാമേട്ടന്റെ മുറിയിലേക്ക് ചെന്നു .രാമേട്ടന്‍ ഉണര്‍ന്നിരിന്നു.എന്നെ കണ്ടപ്പോള്‍ ചിരിച്ച് കൊണ്ടേ എന്തൊക്കയോ വിളിച്ച് പറയന്നു .അവക്തമായ വാക്കുകളില്‍ മകള്‍ക്ക് ജോലികിട്ടി എന്ന് മാത്രം പറഞ്ഞത് എനിക്ക് മനസിലായി .ഈ അവസ്ഥയില്‍ അദേഹത്തെ കണ്ടു നില്‍ക്കാന്‍ എനിക്ക് കഴിയുനില്ല ,ഞാന്‍ തിരിച്ച് നടന്നു .ഓഫീസിലേക്ക് കാര്‍ ഓടിക്കുമ്പോള്‍ വഴിയരികില്‍ പത്രം വില്‍ക്കുന്ന ഒരു മധ്യ വയസ്ക്കനെ കണ്ടു .ഈ ചുട്ടുപൊള്ളുന്ന വെയിലില്‍ അയാള്‍ അയാള്‍ ജോലിചെയ്യുകയാണ് .ഞാന്‍ ആലോചിച്ചു .അയാള്‍ മറ്റൊരു രമേട്ടനാകാം .അയാള്‍ക്കും നാട്ടില്‍ ഒരു മകള്‍ ഉണ്ടാവാം ....ഈശ്വര അയാള്‍ക്ക് നല്ലത് വരുത്തേണമേ ....ഞാന്‍ മനസ്സില്‍ പറഞ്ഞു .കാഴ്ചകളെ പിന്നിലാക്കി എന്‍റെ കാര്‍ നീങ്ങി തിരക്കുകളിലേക്ക് .........................

2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

*പ്രണയലേഖനം*


"നല്ല പ്രണയലേഖനം ക്ഷണിക്കുന്നു " പരസ്യം കൊള്ളാം .ഞാനും ഓന്നു ശ്രമിച്ചു നോക്കി .പക്ഷെ എവിടെ തുടങും ,അവസാനം തിരുമാനിച്ചു അവള്‍ക്ക് ആദ്യമായ് കൊടുത്ത പ്രണയലേഖനം നത്തില്‍ നിന്ന് തന്നെ തുടങാം .ഒരുപാടെഴുതി,പ്രണയത്തെ കുറിച്ച് .ജീവിതത്തെ കുറിച്ച് .വേദനയെ കുറിച്ച് .എഴുതി കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു വേദന .നഷ്ട്ടപെട്ടു പോയ പ്രണയത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഹൃദയത്തില്‍ മുള്ളുകള്‍ കുത്തി കയറുന്നത് പോലെ .കത്തി തിരാറായ മെഴുകുതിരി യുടെ വെളിച്ചത്തില്‍ ഓന്നു കൂടെ വായിച്ചു .അക്ഷരങള്‍ മായുന്നതുപോലെ ഒന്നും കാണാന്‍ ക്ഴിയുന്നില്ല .കണ്ണുകള്‍ നനയുന്നു .രാവിലെ പട്ടണത്തില്‍ എത്തി .പട്ടണത്തിലെ ആളുകള്‍ എല്ലാവരും പരിഷ്ക്കാരികള്‍ ആയിരിക്കുന്നു .എല്ലാവരും കറുത്ത കണ്ണട വെച്ചിരിക്കുന്നു .കുറെ നേരുത്തെ അലച്ചിലിന് ശേഷം പത്രം ഓഫീസ് കണ്ടുപിടിച്ചു .ഓഫിസിലെക്ക് കടന്നു ചെന്നപ്പോള്‍ .കണ്ണട വെച്ച മുന്നുപേര്‍ ഉണ്ടായിരിന്നു .കാര്യം പറഞ്ഞപ്പോള്‍ ഒരു നീരസത്തോടെ അവര്‍ പരസ്പ്പരം നോക്കി .ഞാന്‍ പ്രണയലേഖനം അവര്‍ക്ക് കൊടുത്തു .ഒന്നാമത്തെ ആള്‍ പറഞ്ഞു ഇതില്‍ പ്രണയ മില്ല .ഇതില്‍ അക്ഷരങ്ങള്‍ക്ക് നിറം ഇല്ലന്ന് രണ്ടാമന്‍ .മുന്നാമത്തെ ആള്‍ ഒരു യുവതി ആയിരിന്നു .ഈ പ്രണയത്തിനെ ജീവന്‍ ഇല്ലത്രെ .അവരും കൈ ഒഴിഞ്ഞു .തിരിച്ച് നാട്ടിലേക്കുള്ള വണ്ടി യില്‍ ഇരിക്കുപോള്‍ ഞാന്‍ ഓര്‍ത്തു .എന്‍ന്റെ പ്രണയം മരിച്ചിരിക്കുന്നു .ഞാന്‍ പ്രണയലേഖനം വലിച്ചു കീറി പുറത്തേക്ക് എറിഞ്ഞു .കാഴ്ചകള്‍ക്ക് ഒരു മങ്ങള്‍ .കണ്ണുകള്‍ നിറഞ്ഞു വരുന്നു .പെട്ടന്ന് ഞാന്‍ പട്ടണത്തില്‍ നിന്ന് വാങ്ങിയ കറുത്ത കണ്ണട വെച്ചു . .ഇപ്പോള്‍ എനിക്ക് കാഴ്ചകള്‍ കാണാം .ഞാനും ഒരു പരിക്ഷ്ക്കാരി ആകാന്‍ ശ്രമം തുടങി ....................

2009, ഫെബ്രുവരി 1, ഞായറാഴ്‌ച

പകല്‍ക്കിനാവുകള്‍


ബസ്സ് ഇറങ്ങി വയലുകള്‍ക്ക് നടുവിലുടെ ഉള്ള ഈ ചെമ്മണ്‍ പാതയിലുടെ നടക്കുമ്പോള്‍ ഇളം കതിരുകളെ തലോടി എത്തുന്ന ഈ കാറ്റിന് ഒരു നാട്ടിന്‍ പുറത്തുകാരിയുടെ ഭാവമാണ് .നീണ്ടു നിവര്‍ന്നു കിടക്കുന്ന ഈ പാതയില്‍ നിന്നാല്‍ എന്‍റെ വീട് കാണാം .വീടിന്‍റെ കോണില്‍ പുറത്തു നിന്നും കടക്കാന്‍ പാകത്തില്‍ ആണ് എന്‍റെ മുറി . ഞാന്‍ പതിയെ വീട്ടിലേക്ക് നടന്നു . .കയ്യില്‍ ഇരുന്ന ബാഗ് മേശയിലേക്ക്‌ വലിച്ചെറിഞ്ഞു ഞാന്‍ കട്ടിലില്‍ ഇരന്നു
.''ഇന്നും ജോലി തെണ്ടിയട്ട് നിന്‍റെ മകന്‍ വന്നോ ''അമ്മയോട് അച്ചന്‍റെ ഉച്ചത്തില്‍ ഉള്ള ശബ്ദം ഞാന്‍ കേട്ടു.ഇതൊക്കെ പതിവ് കാഴ്ചകള്‍ ആയതിനാല്‍ എനിക്ക് ഇതൊക്കെ ഒരു ശീലമായിരിക്കുന്നു .നാട്ടില്‍ ഒരു ജോലി അതാണല്ലോ എന്‍റെ സ്വപ്നം. വിദേശത്തുള്ള ചേട്ടന്‍ കുടുംബും വരുമ്പോള്‍ ആണ് ഈ സംസാരം കുടുതല്‍ കേള്‍ക്കുക .അവര്‍ കൊണ്ടു വന്ന വിസ നിഷേധിച്ചതിനാല്‍ ആണ് അച്ഛന് എന്നോട് കുടുതല്‍ ദേഷ്യം .'' എന്തിനാ ഉണ്ണി അച്ഛനെ കൊണ്ട് ഇങ്ങനെ ചീത്ത കേള്‍പ്പിക്കുന്നത് .ഇനി എങ്കിലും അച്ഛന്‍ പറയുന്നത് അനുസരിച്ചുകുടെ ?'' ചായ യുമായി വന്ന അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരിന്നു. ഹൊ എനിക്ക് എങ്ങനെ കഴിയും മറ്റൊരു രാജ്യവും അവിടുത്തെ ജോലിയും .സ്വന്തം നാടിനെയും അതിന്‍റെ മഹത്വ ത്തിനെയും കുറിച്ച് കവലകള്‍ തോറും പ്രസംഗിച്ച് നടക്കുന്ന എനിക്ക് ഒരിക്കലും കഴിയില്ല .ഞാന്‍ പഠിച്ച തത്വശാസ്ത്രം .ഒരക്കലും അതിനെ ഉള്‍കൊള്ളാന്‍ കഴിയുന്നതായിരിന്നില്ല .
''കാല്‍ കാശിനു പോലും വരുമാനമില്ലാതവന് എന്‍റെ മകളെ കൊടിക്കില്ലന്നു പറഞ്ഞതും ജീവന് തുല്യം സ്നേഹിച്ച അവളെ മറ്റൊരാള്‍ കൊണ്ടു പോകുന്നതും നോക്കി നിന്നതും ഈ തത്ത്വശ്രസ്ത്രത്തിന്റെ പിന്‍ ബലത്തില്‍ ആവും. ചിന്ത കളുടെ അവസാനം എപ്പോഴോ ഒന്നു മയങ്ങി .പോസ്റ്മാന്‍ വന്നു സൈക്കിള്‍ ബെല്ലടിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്അയാള്‍ തന്ന കവര്‍ വാങ്ങി പൊട്ടിച്ചു നോക്കി . നാളത്തെ കുടി കാഴ്ചക്ക് ഉള്ള അറിയിപ്പാണ് .''എന്താ ഉണ്ണി ഇതും വെറുതെ ആകുമോ അയാളുടെ ചോദ്യം എന്നെ വല്ലതെ ദേഷ്യപെടുത്തി. ഇത് കിട്ടും എന്‍റെ മനസു പറയുന്നു .രാത്രിയില്‍ എനിക്ക് പോകാനുള്ള സാധനങ്ങള്‍ എല്ലാ എടുത്തു ബാഗില്‍ വെച്ചു .ശുഭ പ്രതീക്ഷയുമായി ഞാന്‍ ഉറങ്ങാന്‍ കിടന്നു .ദുരെ വയലില്‍ നിന്നും ഒരു പെരുമഴ ഇരച്ചു വരുന്നുണ്ടായിരിന്നു അത് എന്‍റെ വീടിനെ വിഴുങ്ങാന്‍ പോകുന്നതായി എനിക്ക് തോന്നി .ഞാന്‍ പതിയെ തലയിണക്കടിയില്‍ നിന്നും എന്‍റെ തത്വശ്രസ്ത്രത്തിന്റെ പുസ്തകം എടുത്തു എന്‍റെ നെഞ്ചോടു ചേര്‍ത്ത് കണ്ണുകള്‍ ഇറുക്കി അടച്ചു . . ഒരു വലിയ ഭീകരമായ ശബ്ദത്തോടെ മഴ എന്‍റെ വീടിനെ വിഴുങ്ങി എന്‍റെ ചിന്തകളെയും .............