2009, ജനുവരി 21, ബുധനാഴ്‌ച

ചില യാത്രകള്‍ .....


''യാത്രക്കാരുടെ ശ്രദ്ധക്ക്......... '' പ്ലാറ്റ് ഫോമില്‍ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയിലുടെ എനിക്ക് പോകാനുള്ള തിവണ്ടിയുടെ വരവറിയിച്ച് കൊണ്ടുള്ള അറിയിപ്പ് വന്നു .ഞാന്‍ എന്റെ ബാഗുമായി പ്ലാറ്റ് ഫോമിലേക്ക് നടന്നു .അല്‍പ്പ സമയത്തെ കാത്തിരിപ്പിനുശേഷം വണ്ടി വന്നു ,ജനാലക്ക്‌ അടുത്തുള്ള സീറ്റ് എനിക്ക് കിട്ടി .പുറത്തെ കാഴ്ചകള്‍ നോക്കി ഇരുന്നു .നിറകതിരുമായി നില്ക്കുന്ന പാടങ്ങളും പുഴകളും ഒക്കെ എന്നോട് യാത്ര പറയുന്നതായി തോന്നി .ഞാന്‍ ഇറങുംപോള്‍ കട്ടിലില്‍ ഇരുന്നെന്നേ നോക്കുന്ന സീതയെ ഓര്‍മവന്നു .അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരിന്നു .ഒരു ഭാഗം തളര്‍ന്ന അവളെ തനിച്ചാക്കി പോകാന്‍ മനസുണ്ടയിട്ടല്ല .പക്ഷെ പോകാതെ ഇരുന്നാല്‍ കമ്പനിയിലെ കാര്യങ്ങള്‍ കുഴാപ്പതിലാകും .ഈ അവസ്ഥയില്‍ അവളെ കാണാന്‍ വയ്യ .എന്തൊക്കെ പ്രതീക്ഷകള്‍ ആയിരിന്നു ജീവിതത്തില്‍ .വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് അവള്‍ കൂടെ ഇറങ്ങി വന്നപ്പോള്‍ .ലോകം പിടിച്ചടക്കിയ സന്തോഷം ആയിരിന്നു .എത്ര പെട്ടന്നയിരിന്നു എല്ലാം തകിടം മറിച്ച് ആ ദുരന്തം വന്നത് .മറ്റൊരു വിവാഹത്തെ കുറിച്ച് അവള്‍ പറഞ്ഞപ്പോള്‍ അവളോടെ ദേഷ്യപെട്ടത് അവളോടെ ഉള്ള എന്റെ സ്നേഹകുടുതല്‍ കൊണ്ടായിരിന്നു . മറ്റൊരു സ്ത്രീയെ ഇനി എന്റെ ജീവിതത്തില്‍ സങ്കല്‍പ്പിക്കാന്‍ പോലും ഇനി എനിക്ക് കഴിയില്ല .അത്രക്ക് ഞാന്‍ അവളെ ഞാന്‍ ഇഷ്ട പെട്ടിരിന്നു ....ചിന്ത കളുടെ അവസാനം ഞാന്‍ എപ്പോഴോ മയങ്ങി പോയിരിന്നു .ഉണര്‍ന്നപ്പോള്‍ മറ്റൊരു നഗരത്തിലേക്ക് വണ്ടി അടുക്കാറായിരുന്നു .ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി പുറത്തേക്ക് നടന്നു .ഒരു ചായ കുടിക്കുബോള്‍ ''ഭാര്യയെ കൊണ്ടുവനില്ലേ സാറെ '' എന്നുള്ള കടക്കാരന്റെ ചോദ്യം .അടുതപ്രാവിശ്യം കൊണ്ടുവരും എന്ന് പറഞ്ഞു ഞാന്‍ ഇറങുംപോള്‍അടുത്തുള്ള ഫാക്ടറിയില്‍ നിന്നും ജോലിക്ക് കയറുവാനുള്ള സയരന്‍ മുഴങ്ങി .നിരത്തുകള്‍ സജീവം ആയിരിക്കുന്നു .ചിന്തകളുടെയും വേദനകളുടെയും ലോകത്തുനിന്നും ഞാനും ആള്‍ കുട്ടതിലെക്ക് നടന്നകന്നു ..............

1 അഭിപ്രായം: